ad
Deshabhimani

ഗണേശോത്സവ ഘോഷയാത്ര; രാജസ്ഥാനിൽ നാലുപേർക്ക് പൊള്ളലേറ്റു

GAnesh.jpg
വെബ് ഡെസ്ക്

Published on Sep 26, 2026, 07:34 AM | 1 min read

ജയ്‌പൂർ: രാജസ്ഥാനിൽ ഗണേശോത്സവത്തിന്റെ ഘോഷയാത്രക്കിടയിൽ നാലുപേർക്ക് പൊള്ളലേറ്റ് അപകടം. തീകൊണ്ടുള്ള അഭ്യാസപ്രകടനത്തിനിടയിലാണ് പരിക്കേറ്റത്. ജലവാർ നഗരത്തിലെ മംഗൾപുര പ്രദേശത്താണ് സംഭവം.


ജലവാറിലെ താമസക്കാരായ രഗുവീർ (26), നിതിൻ സിംഗ് (40), വിനീത് പോർവാൾ (35), പഞ്ചാബിൽ നിന്നുള്ള ചന്ദൻ സർദാർ (30) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിയന്തര പരിചരണത്തിനായി ജലവാർ ആശുപത്രിയിലേക്ക് മാറ്റി.


തിരക്കേറിയ സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും ജനങ്ങൾ പരിഭ്രാന്തരാവുകയും ചെയ്തു. ഘോഷയാത്രയെത്തുടർന്ന് പൊലീസിനെ വിന്യസിച്ചിരുന്നതിനാൽ അല്പസമയത്തിനുള്ളിൽ തന്നെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home