ജീവൻരക്ഷാ മരുന്നുകൾ പോലുമില്ല; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. ജീവൻരക്ഷാ മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ വലഞ്ഞ് ജനം. താത്കാലികമായി പ്രതിസന്ധി പരിഹരിക്കാനുള്ള ഓട്ടത്തിലാണ് ആരോഗ്യവകുപ്പ്. അടിയന്തരമായുള്ള മരുന്നുകൾ ആശുപത്രികളിലെത്തിക്കൽ പ്രാദേശിക സ്രോതസ്സുകളിൽ നിന്ന് മരുന്ന് വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും കിട്ടാക്കനിയായതോടെ ഭീമമായ തുക കൊടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ആന്റി-കോഗുലന്റ് ഇൻജക്ഷൻ, ആന്റിബയോട്ടിക് ഇൻജക്ഷൻ എന്നിവയും സ്റ്റോക്കില്ല. ഓക്സിജൻ മാസ്ക്, നെബുലൈസേഷൻ മാസ്ക്, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ് എന്നിവയും കിട്ടാനില്ലാത്ത സ്ഥിതി.
താലൂക്ക് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിസന്ധി നേരിടുമ്പോൾ മെഡിക്കൽ കോളേജുകളിലും മരുന്ന് കിട്ടാനില്ലാത്ത സ്ഥിതി ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. ചില മരുന്നുകൾക്കായി റീ-ടെൻഡർ വിളിക്കേണ്ടി വന്നത് വലിയ കാലതാമസം സൃഷ്ടിച്ചിരിക്കുകയാണ്.
ഈ മാസം അവസാനത്തോടെ പുതിയ സ്റ്റോക്കുകൾ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. എന്നാൽ അക്കാര്യത്തിൽ വകുപ്പിൽ നിന്നോ മന്ത്രിയുടെ ഓഫീസിൽ നിന്നോ കൃത്യമായ വിവരങ്ങളും ലഭ്യമല്ല. പുതിയ സ്റ്റോക്ക് എത്താൻ വൈകിയാൽ ഈ ക്ഷാമം രൂക്ഷമാവുമെന്ന ആശങ്കയിലാണ് ജനം.









0 comments