ad
Deshabhimani

ഭക്ഷണ പാത്രത്തിൽ കാലിട്ട് ഇന്ത്യൻ റെയിൽവെ കച്ചവടക്കാരന്‍റെ യാത്ര

Indian Railway

സമൂസയ്ക്ക് മുകളില്‍ കാല്‍വെച്ചിരിക്കുന്ന റെയില്‍വേ കച്ചവടക്കാരന്‍ (Photo: Instagram)

വെബ് ഡെസ്ക്

Published on May 27, 2026, 05:53 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ മോശം ശുചിത്വ നിലവാരവും അമിതവിലയും തുറന്നുകാട്ടുന്ന നിരവധി സംഭവങ്ങളും വീഡിയോകളും പല തവണ പുറത്തുവന്നിട്ടുണ്ട്. ഇത്തവണ വന്നത് ഭക്ഷണപാത്രത്തിൽ കാലിട്ട് ഇരിക്കുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങളാണ്. ‌


ട്രെയിനിലെ വാഷ് ബേസിന് താഴെ, തീർത്തും വൃത്തിഹീനമായ ഒരു സ്ഥലത്ത്, വാതിലിന് സമീപമായാണ് സമൂസ നിറച്ച പാത്രം വെച്ചിരിക്കുന്നത്. അതിന് സമീപത്തായി പാത്രത്തിന് മുകളില്‍ കാല്‍ വെച്ചാണ് കച്ചവടക്കാരന്റെ ഇരുപ്പ്. ഈ സമയം ഇയാൾ മൊബൈലിൽ സംസാരിക്കുന്നുമുണ്ട്. യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിൽ യാതൊരു തലത്തിലുള്ള വൃത്തിയും കാത്തുസൂക്ഷിക്കുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇന്ത്യ ഡെയ്ലി നൗ എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.


ഇത് ഭക്ഷണം കഴിക്കുന്നവർക്ക് വയറിളക്കം ഉൾപ്പെടെയുള്ള ഗുരുതരമായ വയറ്റിലെ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ കാരണമായേക്കാം. കേറ്ററിംഗ് സേവനങ്ങളിലുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റെയിൽവെ അധികൃതർ സ്വീകരിക്കുന്ന നിലപാടുകളെ കൂടി ദൃശ്യങ്ങൾ അടിവരയിടുന്നു.


യാത്രയ്ക്കിടയിൽ ഭക്ഷണം വാങ്ങുമ്പോൾ അടിസ്ഥാനപരമായ ശുചിത്വമെങ്കിലും യാത്രക്കാർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ട്രെയിനുകളിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ മേൽനോട്ടത്തെയും അവ നടപ്പിലാക്കുന്നതിനെയും കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home