ad
Deshabhimani

ആന്ധ്രയിൽ റാ​ഗിങ്; പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു, ഷോക്കടിപ്പിച്ചു

andra ragging
വെബ് ഡെസ്ക്

Published on Aug 10, 2025, 01:18 PM | 1 min read

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. വിദ്യാർഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായാണ് ആരോപണം. പൽനാട് ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം.


വിദ്യാർഥിയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി ആക്രമിച്ചതായും വൈദ്യുതാഘാതം ഏൽപ്പിച്ചതായുമാണ് പരാതി. രണ്ടാം വർഷ വിദ്യാർഥികൾ ആക്രമണത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു. കോളേജിന് പുറത്തുനിന്നുള്ള ഒരാളും ആക്രമണത്തിന് പിന്നിലുള്ളതായും റിപ്പോർട്ടുണ്ട്.


ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദാച്ചെപ്പള്ളി സർക്കാർ ജൂനിയർ കോളേജിലാണ് സംഭവം നടന്നത്. വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണ്. വിവിധ വിദ്യാർഥി സംഘടനകൾ ആക്രമണത്തിൽ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home