ad
Deshabhimani

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; തിരച്ചിൽ തുടരുന്നു

helicopter qatar

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 22, 2026, 09:19 AM | 1 min read

ദോഹ: ഖത്തറിൽ പതിവ് ഡ്യൂട്ടിക്കിടെ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. ഞായറാഴ്ചയാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റും യാത്രക്കാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.


രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. പ്രത്യേക രക്ഷാസേനാംഗങ്ങൾ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. മേഖലയിൽ വിവിധ യൂണിറ്റുകൾ ഏകോപിതമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home