ad
Deshabhimani

ഒരു മാസം 30 വ്യാജ ബോംബുകൾ

ചെന്നൈയിൽ വീണ്ടും വ്യാജ ബോംബ്, ഇത്തവണ വാർത്താ ഏജൻസി ഓഫീസിനെതിരെ

chennai bomb threat
വെബ് ഡെസ്ക്

Published on Oct 10, 2025, 02:02 PM | 1 min read

ചെന്നൈ: പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയുടെ കോടമ്പാക്കത്തെ ഓഫീസിന് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. പോലീസ് സംഘം പിടിഐ ഓഫീസിലെത്തി ജീവനക്കാരെ ഒഴിപ്പിച്ചു.


സ്നിഫർ ഡോഗ് സ്ക്വാഡും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (ബി.ഡി.ഡി.എസ്) പരിസരത്ത് സമഗ്രമായ പരിശോധന നടത്തി. എങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് അറിയിച്ചു.


ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാജ ഇമെയിൽ ഐ ഡി  വഴിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.


 കഴിഞ്ഞ ഒരു മാസത്തിനിടെ ചെന്നൈയിൽ 30 ഓളം ഇ-മെയിൽ ബോംബ് ഭീഷണികൾ ഉണ്ടായി. വെള്ളിയാഴ്ച പിടിഐ.ഓഫീസിലേക്ക് എത്തിയതും ഇത്തരത്തിൽ വ്യാജമാണെന്ന് തെളിഞ്ഞതായും പോലീസ് പറഞ്ഞു.


വ്യാജ ഇമെയിൽ ഐഡികളിൽ നിന്നാണ് ഭീഷണികൾ എല്ലാം വന്നതെന്ന് തിരിച്ചറിഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഓഫീസിനും വസതിക്കും, നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ വസതിക്കും, ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിനും, പുതിയ തലൈമുറൈ തമിഴ് ടിവി ചാനൽ ഓഫീസിനും നേരെ ഭീഷണികൾ ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home