വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം

ന്യൂഡൽഹി: പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. വിക്ഷേപണത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ ഉടൻ പുറത്തുവിടും.
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണത്തിനായുള്ള 'അന്വേഷ' ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തേണ്ടിയിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17-നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്.










0 comments