മമത ബാനർജിയുടെ പ്രസംഗത്തിനിടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം

ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായുള്ള അക്രമങ്ങളും വനിത ഡോക്ടറുടെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലുമായിരുന്നു പ്രതിഷേധം.
ലണ്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ കെല്ലോഗ കോളജിലായിരുന്നു മമതയുടെ പ്രസംഗം. പരിപാടി തുടങ്ങിയപ്പോൾ സദസിൽനിന്ന് ആളുകൾ എഴുന്നേറ്റ് പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു. തുടർന്ന് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
2024 ആഗസ്റ്റ് ഒമ്പതിനാണ് ആർജികർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽനിന്നും കണ്ടെടുക്കുകയായിരുന്നു. സംഭവത്തിനെതിരെ ഇപ്പോഴും ബംഗാളിൽ പ്രതിഷേധം നടക്കുന്നുണ്ട്.










0 comments