ഗവർണർമാരുടെ അഴിച്ചുപണി: ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; അർലേക്കർക്ക് തമിഴ്‌നാടിന്റെ അധിക ചുമതല

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗവർണർമാരുടെ അഴിച്ചുപണിക്ക് രാഷ്ട്രപതി ഭവൻ ഉത്തരവിട്ടു. ബിഹാർ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്തുനിന്നും മാറ്റി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് തമിഴ്‌നാടിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. ഡൽഹി ലെഫ്റ്റനന്റ് ഗവർണറായിരുന്ന വിനയ് കുമാർ സക്‌സേനയെ ലഡാക്കിലേക്ക് മാറ്റി.
യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് പുതിയ ഡൽഹി എൽജി ലഡാക്ക് എൽജി കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായും നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണർ സ്ഥാനത്തുനിന്നും മാറ്റി. പകരം റിട്ട. ലഫ്. ജനറൽ സയ്യിദ് അറ്റ ഹസ്‌നൈൻ ബിഹാർ ഗവർണറാകും.
രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് കേരള ഗവർണർക്ക് തമിഴ്‌നാടിന്റെ അധിക ചുമതല കൂടി നൽകി. ടിഎൻ രവിയെ തമിഴ്‌നാട് ഗവർണറെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. തരൺജിത് സിംഗ് സന്ധു പുതിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ. ജിഷ്ണു ദേവ് വർമ്മ തെലങ്കാനയിൽ നിന്നും മഹാരാഷ്ട്ര ഗവർണറായി മാറ്റം.
ശിവ് പ്രസാദ് ശുക്ലയെ ഹിമാചലിൽ നിന്നും തെലങ്കാന ഗവർണറായി നിയമിച്ചു. നന്ദ് കിഷോർ യാദവ് നാഗാലാൻഡ് ഗവർണറാകും. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്രസർക്കാരിൽ നിന്നുള്ള സമ്മർദ്ദമാണ് ആനന്ദ ബോസിന്റെ രാജിക്ക് പിന്നിലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. നിയുക്ത ഗവർണർമാർ തങ്ങളുടെ ചുമതലയേൽക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരും.










0 comments