ad
Deshabhimani

യോഗം ചേർന്ന്‌ ട്രേഡ്‌ യൂണിയനുകളും കിസാൻ മോർച്ചയും

print edition തൊഴിലാളികൾക്കെതിരായ പൊലീസ്‌ നടപടി പിൻവലിക്കണം

justice swarnakantha manish sisodia
വെബ് ഡെസ്ക്

Published on Apr 29, 2026, 12:00 AM | 1 min read

ന്യൂഡൽഹി: മിനിമം വേതനം, എട്ടു മണിക്കൂർ ജോലി എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സമരം ചെയ്‍ത തൊഴിലാളികൾക്കെതിരായ പൊലീസ്‌ നടപടികൾ ഉടൻ പിൻവലിക്കണമെന്ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനും സംയുക്ത കിസാൻ മോർച്ചയും സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു.


പത്തുവർഷത്തിലധികമായി തൊഴിലാളികളുടെ മിനിമം വേതനം ഭൂരിഭാഗം സംസ്ഥാനങ്ങളും പരിഷ്‌കരിച്ചിട്ടില്ല. ചൂഷണങ്ങൾക്കെതിരായ തൊഴിലാളികളുടെ അമർഷത്തിന്റെ ഫലമാണ്‌ രാജ്യതലസ്ഥാന മേഖലയിൽ ദൃശ്യമായത്‌. തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം. തൊഴിലാളികൾക്ക്‌, പ്രത്യേകിച്ച്‌ കുടിയേറ്റ തൊഴിലാളികൾക്ക്‌ എൽപിജി ഉൾപ്പെടെയുള്ള അടിസ്ഥാന സ‍ൗകര്യങ്ങൾ നൽകണം.


തൊഴിലാളി സമരത്തിന്‌ പിന്നിൽ പാകിസ്ഥാനും മാവോയിസ്റ്റുകളുമാണെന്ന്‌ ആരോപിച്ച്‌ പൊലീസ്‌ അതിക്രമത്തെ ന്യായീകരിക്കുകയാണ്‌ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ. കേന്ദ്രം കൊണ്ടുവന്ന തൊഴിൽ കോഡുകൾ തൊഴിലാളികളെ അടിമത്വത്തിലേക്ക്‌ തള്ളിവിടുന്നതാണ്.


2015നുശേഷം ചേരാത്ത ഇന്ത്യൻ ലേബർ കോൺഫറൻസ്‌ അടിയന്തരമായി വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ടു. ഭാവി പരിപാടികൾ തീരുമാനിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും എസ്‌കെഎമ്മും മെയ് 13ന് വീണ്ടും യോഗം ചേരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home