ad
Deshabhimani

ഫോൺ വാങ്ങി നൽകിയില്ല; എട്ടാം ക്ലാസുകാരി ജീവനൊടുക്കി

DIRL SUICIED
വെബ് ഡെസ്ക്

Published on Nov 23, 2025, 01:24 PM | 1 min read

മുംബെെ: മാതാപിതാക്കൾ ഫോൺ വാങ്ങി നൽകാത്തതിന്റെ വിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം . ഞായറാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.


ചങ്കാപൂർ ഹനുമാൻ ക്ഷേത്രത്തിനടുത്തുള്ള ചേരിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. എ​ട്ടാം ക്ലാ​സുകാ​രി​ ഗെ​യിം ക​ളി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് ഒ​രു ഫോ​ൺ വാ​ങ്ങി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​വ​ർ വി​സ​മ്മ​തി​ച്ചു. ഇ​തി​ൽ മ​നം​നൊ​ന്ത് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ കു​ട്ടി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.


അ​മ്മ​യും സ​ഹോ​ദ​രി​യും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home