ഫയർ എഞ്ചിനിലേക്ക് കെട്ടിടം തകർന്ന് വീണു: രണ്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

നോയിഡ: ഗ്രേറ്റർ നോയിഡയിലെ വ്യാവസായിക മേഖലയിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരിച്ചു. തീപിടിത്തമുണ്ടാ കെട്ടിടത്തിലെ ഭിത്തിയും ഇരുമ്പ് കമ്പികളും ഫയർ എഞ്ചിനിലേക്ക് വീഴുകയായിരുന്നു. രോഹിത് യാദവ്, തീർത്ഥപാൽ സിംഗ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. നോയിഡയിലെ ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ആറോളം ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഫയര്‍ എഞ്ചിനിലേക്ക് ഫാക്ടറി ഭിത്തിയും ഇരുമ്പ് ബീമും തകർന്നു വീണത്. പരിക്കേറ്റ രാജ്പാൽ സിംഗ്, മനീഷ് കുമാർ, അമിത് കുമാർ എന്നിവരുടെ നില അതീവ ഗുരുതരമല്ലെന്നും അവർ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.








0 comments