ad
Deshabhimani

പഞ്ചാബ് സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷക വൈദ്യുതാഘാതമേറ്റ് മരിച്ചു

jytothi

ജ്യോതി

വെബ് ഡെസ്ക്

Published on Jul 29, 2026, 01:58 PM | 1 min read

ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലയിലെ 28 കാരിയായ പിഎച്ച്ഡി ഗവേഷക ജ്യോതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഹരിയാനയിലെ റേവാരി സ്വദേശിനിയായ ജ്യോതി മൈക്രോബയോളജി വിഭാഗത്തിൽ ഗവേഷണം നടത്തിവരികയായിരുന്നു.


ഹോസ്റ്റലിൽ നിന്ന് ഡിപ്പാർട്ട്‌മെന്റിലേക്ക് പോകുന്നതിനിടെയാണ് ജ്യോതി അപകടത്തിൽപ്പെട്ടത്.മഴയെ തുടർന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ അവർ മറ്റൊരു വഴിയിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ സമീപത്തെ വൈദ്യുതി ജങ്ഷൻ ബോക്സിൽ നിന്ന് ചോർന്ന, വൈദ്യുതപ്രവാഹം ഏറ്റതാകാമെന്ന് അധികൃതർ പറയുന്നു


സംഭവത്തിൽ വൈദ്യുതി പരിപാലനത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.


ജ്യോതിയുടെ കുടുംബത്തിന് സർവകലാശാല ₹16 ലക്ഷം ധനസഹായവും സഹോദരന് ഇലക്ട്രീഷ്യൻ തസ്തികയിൽ ജോലിയും പ്രഖ്യാപിച്ചു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home