ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടുമെന്ന് ഭീഷണിയുമായി രോഗി; താഴെയെത്തിച്ചു

ന്യൂഡൽഹി : ആശുപത്രിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ രോഗിയെ താഴെയെത്തിച്ചു. ഡൽഹി ആനന്ദ് വിഹാറിലുള്ള കൈലാഷ് ദീപക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ അഞ്ചാം നിലയിലെ ബാൽക്കണിയിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്. കുറച്ചു സമയത്തിനു ശേഷം ഫയർ ഫോഴ്സ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥരെത്തി യുവാവിനെ താഴെയിറക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ബാൽക്കണിയിൽ ഒരു മനുഷ്യൻ ഇരിക്കുന്നതും താഴെ ഒരു ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുള്ള ജനാലയിലൂടെ ഒരാൾ രോഗിയോട് സംസാരിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഭീഷണി മുഴക്കിയതിന്റെ കാരണം വ്യക്തമല്ല. വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. ഒന്നര മണിക്കൂറിന് ശേഷമാണ് ഇയാളെ താഴെയിറക്കിയത്.










0 comments