ad
Deshabhimani

മുംബൈ വിമാനത്താവളത്തിൽ 3.89 കോടി വിലവരുന്ന സ്വർണ്ണ കാപ്സ്യൂളുകൾ പിടികൂടി

liquid gold
വെബ് ഡെസ്ക്

Published on Jan 01, 2026, 12:05 PM | 1 min read

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 3.89 കോടി രൂപ  വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കണ്ടെത്തൽ.


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ബഹ്‌റൈനിൽ നിന്ന് എത്തിയ യാത്രക്കാരനാണ്  പിടിയിലായത്.


ഇയാളുടെ ബാഗേജിൽ കുഴമ്പ് രൂപത്തിൽ കാപ്സ്യൂളുകളിൽ അടക്കം ചെയ്തായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്. മൊത്തം 3.05 കിലോഗ്രാം ഭാരം വരുന്ന 12 കാപ്സ്യൂളുകൾ കണ്ടെടുത്തു.


ഇവ തിരിച്ചറിയാതിരിക്കാൻ വാട്ടർ ടംബ്ലറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണമാണ്. 3.89 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായാണ് യാത്രക്കാരൻ എത്തിയത് എന്ന് കരുതുന്നു. കൂടുതൽ അന്വേഷണം നടക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home