പഞ്ചാബി നടൻ ജസ്വീന്ദർ ഭല്ല അന്തരിച്ചു

jaswinthar bhalla
വെബ് ഡെസ്ക്

Published on Aug 22, 2025, 11:40 AM | 2 min read

മൊഹാലി: പ്രശസ്ത പഞ്ചാബി നടൻ ജസ്വീന്ദർ ഭല്ല അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. അദ്ദേഹത്തിന് 65 വയസ്സായിരുന്നു.


കഴിഞ്ഞ കുറച്ചു കാലമായി ഭല്ലയുടെ ആരോഗ്യനില മോശമായിരുന്നു. രണ്ട് ദിവസം മുമ്പ് അസുഖം കലശലായതിനെ തുടർന്ന് ഭല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാസ്യനടനും സ്വഭാവ നടനുമായ ഭല്ല "കാരി ഓൺ ജട്ട", "മഹൗൾ തീക് ഹേ", "ഗഡ്ഡി ജാൻഡി എഹ് ചല്ലങ്കൻ മാർഡി", "ജാട്ട് എയർവേയ്‌സ്", "ജാട്ട് & ജൂലിയറ്റ് 2" തുടങ്ങിയ പഞ്ചാബി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു.


ലുധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭല്ലാ സയൻസിൽ ബിരുദാനന്തര ബിരുദം നേടി, അവിടെ അദ്ദേഹം ഫാക്കൽറ്റി അംഗമായും സേവനമനുഷ്ഠിച്ചു. 2020 ൽ പ്രൊഫസറായി. എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ വകുപ്പിന്റെ തലവനായിരിക്കെ വിരമിച്ചു.


പഞ്ചാബി സിനിമകളിലെ ആക്ഷേപഹാസ്യത്തിനും നർമ്മത്തിനും പേരുകേട്ടവനായിരുന്നു. 2012-ൽ പുറത്തിറങ്ങിയ "കാരി ഓൺ ജട്ട" എന്ന ചിത്രത്തിലെ അഭിഭാഷകനായ ധില്ലന്റെ വേഷം, അവിസ്മരണീയമായ ഒന്നായി മാറി. അദ്ദേഹത്തിന്റെ മികച്ച കോമിക് ടൈമിംഗും അതുല്യമായ ക്യാച്ച്‌ഫ്രെയ്‌സുകളും പ്രേക്ഷകരെ സ്വാധീനിച്ചു. ഭല്ലയുടെ മകൻ പുഖ്‌രാജ് ഭല്ല അഭിനയ രംഗത്തുണ്ട്.

chankada

"ചങ്കട" പഞ്ചാബി ഭാഷയ്ക്ക് സ്വന്തം പദം


ചെറുപ്പം മുതലേ ഭല്ലയുടെ ഹാസ്യ പ്രതിഭ തിളങ്ങി. സഹപാഠികൾക്കൊപ്പം 1975-ൽ ഓൾ ഇന്ത്യ റേഡിയോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിഎയുവിലെ പഠനകാലത്ത്, ഭല്ല സർവകലാശാലാ പരിപാടികളിൽ തന്റെ ഹാസ്യ പ്രതിഭ പ്രകടിപ്പിച്ചു.


1988-ൽ സഹ-അവതാരകനായ ബാൽ മുകുന്ദ് ശർമ്മയ്‌ക്കൊപ്പം "ചങ്കട 1988" എന്ന ഓഡിയോ കാസറ്റ് പുറത്തിറക്കിയതോടെയാണ് ഭല്ലയുടെ പ്രൊഫഷണൽ കോമഡി കരിയർ ആരംഭിച്ചത്. ഭല്ലയും ശർമ്മയും പിഎയുവിൽ അവതരിപ്പിച്ച വാർഷിക കോളേജ് തല ഷോയിൽ നിന്നാണ് "ചങ്കട" എന്ന വാക്ക് ഉത്ഭവിച്ചത്.


ജലന്ധറിലെ ദൂരദർശൻ കേന്ദ്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ അവരുടെ പ്രകടനങ്ങൾ പഞ്ചാബി എഴുത്തുകാരൻ ജഗ്ദേവ് സിംഗ് ജസ്സോവാൾ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിൽ അവരെ ഉൾപ്പെടുത്താൻ കാരണമായി. ഈ ജോഡിയുടെ സഹകരണം വളരെ ജനപ്രിയമായ "ചങ്കട" പരമ്പര സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. 27-ലധികം ഓഡിയോ, വീഡിയോ ആൽബങ്ങൾ പുറത്തിറക്കി. ടിവിയും മൊബൈലും ജനകീയമാവുന്നതിന് മുൻപാണിത്.


"ചങ്കട" പരമ്പരയുടെ തുടർച്ചയായാണ് ഭല്ല പഞ്ചാബി സിനിമയിലേക്കും കടന്നുവരുന്നത്. "ദുള്ള ഭട്ടി" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. തന്റെ വേഷങ്ങളിൽ ഒരു ഹാസ്യ സ്പർശം കൊണ്ടുവരാനുള്ള കഴിവിന് പേരുകേട്ട അദ്ദേഹം പഞ്ചാബി ചലച്ചിത്രമേഖലയിലെ ഒരു പ്രിയപ്പെട്ട വ്യക്തിയായി മാറി. "നൗട്ടി ബാബ ഇൻ ടൗൺ" എന്ന ജനപ്രിയ ഷോ ഉൾപ്പെടെയുള്ള സ്റ്റേജ് പ്രകടനങ്ങൾക്കും ഭല്ല പ്രശസ്തനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home