ad
Deshabhimani

print edition പാലക്കാട്‌ ഡിവിഷൻ വിഭജനം; യുഡിഎഫ്‌ എംപിമാരുടെ നാടകം പൊളിഞ്ഞു

palakkad mangalore division
വെബ് ഡെസ്ക്

Published on Sep 22, 2026, 12:42 AM | 1 min read

ന്യൂഡൽഹി: പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ ഇടപെടാതിരുന്ന കേരളത്തിലെ യുഡിഎഫ്‌ എംപിമാർ അവസാന നിമിഷം റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവുമായി നടത്തിയ കൂടിക്കാഴ്‌ചാ നാടകം പാളി. ഡിവിഷൻ വിഭജനത്തിനുള്ള എല്ലാ നടപടികളും റെയിൽവേ മന്ത്രാലയം പൂർത്തിയാക്കിയശേഷംമാത്രം മന്ത്രിയെ കണ്ട എംപിമാർ, വിഷയത്തിൽ കേരളവുമായി കേന്ദ്രം ചർച്ച നടത്തുമെന്ന പ്രഖ്യാപനം നടത്തി. മുഖ്യമന്ത്രിയുമായി റെയിൽവെ മന്ത്രി സംസാരിച്ചുവെന്നും ചർച്ചയാകാമെന്ന്‌ ഉറപ്പുനൽകിയെന്നും ആയിരുന്നു എംപിമാരുടെ അവകാശവാദം.


എന്നാൽ എംപിമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ റെയിൽവെ മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വിഭജനനീക്കത്തെ ന്യായീകരിച്ചതോടെ യുഡിഎഫ്‌ എംപിമാരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. നിലവിൽ മംഗലാപുരം റെയിൽവെ മേഖല മൂന്ന്‌ ഡിവിഷനുകളിലാണെന്നും അത്‌ പ്രവർത്തന ബുദ്ധിമുട്ടുകൾക്ക്‌ കാരണമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മംഗലാപുരം ഡിവിഷനെ തെക്കുപടിഞ്ഞാറൻ റെയിൽവെയുടെ ഭാഗമാക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിലവിൽ നടക്കുന്ന റെയിൽവെ പദ്ധതികളുടെ പട്ടികയും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home