ad
Deshabhimani

പാകിസ്ഥാൻ ആക്രമിക്കുന്നത്‌ സാധാരണ ജനങ്ങളെ; സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ആക്രമിച്ചതായി ഇന്ത്യ

indian force press briefing
വെബ് ഡെസ്ക്

Published on May 10, 2025, 11:38 AM | 1 min read

ന്യൂഡൽഹി: സാധാരണജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ്‌ പാകിസ്ഥാൻ നടത്തുന്നതെന്ന്‌ സംയുക്തസേന. അവർ സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ആരാധനാലയങ്ങളും ആക്രമിക്കുന്നു. ശ്രീനഗർ, അവന്തിപൂർ, ഉദംപൂർ എന്നിവിടങ്ങളിലെ മെഡികെയർ സെന്ററും സ്കൂൾ പരിസരവുമാണ്‌ ആക്രമിച്ചത്‌. എന്നാൽ പാക്‌ ആക്രമണങ്ങളെ ഇന്ത്യഫലപ്രദമായി നേരിടുന്നുവെന്ന്‌ വിദേശകാര്യ മന്ത്രാലയം പത്രസമ്മേളനത്തിൽ അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിം​ഗ് എന്നിവരാണ്‌ മാധ്യമങ്ങളെ കണ്ടത്‌. ഇന്ത്യൻ വീമാനതാവളങ്ങളെലക്ഷ്യം വെച്ച്‌ അതിവേഗ മിസൈലുകൾ ഉപയോഗിച്ചു. എന്നാൽ അവയെ ബാലിസ്റ്റിക്‌ മിസൈൽ ഉപയോഗിച്ച്‌ ഇന്ത്യ നേരിട്ടു. എന്നാൽ പാക്‌ ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലേയ്ക്ക്‌ മാത്രമാണ്‌ ലക്ഷ്യം വെച്ചത്‌. ആക്രമണത്തെക്കുറിച്ച്‌ തുടർച്ചയായി പാകിസ്ഥാൻ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്‌. ഇന്ത്യയുടെ എസ്‌400 സിസ്റ്റം തകർത്തു, സിർസയിലെയും സൂറത്ത്ഗഡിലെയും വ്യോമസേനാ താവളങ്ങൾ നശിപ്പിക്കപ്പെട്ടു മുതലയായ കള്ള പ്രചരാണങ്ങളാണ്‌ പാകിസ്ഥാൻ നടത്തുന്നത്‌. ഇതിനെ ഇന്ത്യ പൂർണമായും തള്ളി. പാകിസ്ഥാൻ സ്റ്റേറ്റ് ഏജൻസികളാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും സേന വ്യക്തമാക്കി.


ഒറ്റരാത്രികൊണ്ട് 26 നഗരങ്ങളെ പാകിസ്ഥാൻ ആക്രമിച്ചു.

ഉധംപൂർ, പത്താൻകോട്ട്, ഭുജ്, ഭട്ടിൻഡ ഉൾപ്പെടെ 26 സ്ഥലങ്ങളാണ്‌ ഇന്നലെ രാത്രി പാകിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചത്‌. പഞ്ചാബിലെ വ്യോമതാവള കേന്ദ്രത്തിലേയ്ക്ക്‌ ഇന്നലെ രാത്രി 1:40 ന് പാകിസ്ഥാൻ അതിവേഗ മിസൈലുകൾ പ്രയോഗിച്ചു.


പാകിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തികളിൽ തുടർച്ചയായി ആക്രമണം നടത്തുന്നു. നിയന്ത്രണ രേഖയിലും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളിലും പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ച് ഒന്നിലധികം വ്യോമാക്രമണം നടത്തി. ആക്രമണങ്ങൾക്ക് മറയായി സിവിൽ വിമാനങ്ങൾ ഉപയോഗിക്കുന്നത് തുടരുകയാണ്‌ അവർ. പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങൾക്കും സായുധ സേന ഫലപ്രദമായി നേരിടുന്നുണ്ട്‌. ദീർഘദൂര മിസൈലുകൾ, യുദ്ധവിമാനങ്ങളും ഉപയോഗിച്ച്‌ നിലവിലെ നാഹചര്യം കൂടുതൽ സംഘർഷഭരിതമാക്കുന്നത്‌ പാക്കിസ്ഥാനാണെന്നും പാക്‌സൈന്യം മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സംയ്ക്തസേന പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home