ad
Deshabhimani

റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതി വേണോ?: കേന്ദ്രത്തിന്റെ വിദേശനയത്തിൽ പ്രതിഷേധം

Trump.jpg
വെബ് ഡെസ്ക്

Published on Mar 06, 2026, 12:29 PM | 1 min read

ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ 30 ദിവസത്തെ ഇളവ് നേടിയതിനെതിരെ പ്രതിപക്ഷം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.


ഇന്ത്യയുടെ വിദേശനയം അമേരിക്കയ്ക്ക് മുൻപിൽ അടിയറവ് വെക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു. സ്വന്തം ആവശ്യത്തിന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിന്റെ അനുമതി ആവശ്യമില്ലെന്നും കേന്ദ്ര സർക്കാർ രാജ്യത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.


ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും എവിടെ നിന്ന് ഇന്ധനം വാങ്ങണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഇന്ത്യയ്ക്കാണെന്നും പ്രതിപക്ഷം ഓർമ്മിപ്പിച്ചു. വാഷിംഗ്ടണിൽ നിന്ന് അനുമതി വാങ്ങുന്നത് ലജ്ജാകരമാണ്. 30 ദിവസത്തെ ഇളവ് കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് പ്രതിപക്ഷം ചോദിച്ചു.


യുദ്ധം നീണ്ടുപോയാൽ ഇന്ത്യ വീണ്ടും അമേരിക്കയുടെ മുന്നിൽ കൈനീട്ടേണ്ടി വരുമെന്നാണ് വിമർശനം. വിദേശകാര്യ നയതന്ത്രത്തിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.


അതേസമയം, ആഗോള ഊർജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home