ഊട്ടിയാത്രയിൽ നിയന്ത്രണം, തവളമലയിൽ പാറക്കെട്ടുകൾ അടരുന്നു

ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമല ഭാഗത്ത് മണ്ണിടിച്ചിലിന് പിന്നാലെ പാറ അടർന്നു വീഴുന്ന ഭീഷണി ഉണ്ടായതിനാൽ ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു അറിയിച്ചു.
ഊട്ടിയിലേക്കുള്ള ദേശീയപാതയില്‍ രാത്രിയിൽ ഒറ്റവരിയിലായി വാഹനങ്ങൾ കടത്തിവിടും. ദേശീയപാതയിലൂടെ അവശ്യയാത്ര മാത്രമേ അനുവദിക്കൂവെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. കനത്തമഴ പെയ്യുന്നതിനാൽ അടർന്ന് നിൽക്കുന്ന പാറക്കെട്ടുകൾ നീക്കംചെയ്യുന്നത് ദുഷ്‌കരമാണെന്നാണ് വിലയിരുത്തൽ. ദേശീയപാതാ ഉദ്യോഗസ്ഥരും ദുരന്തനിവാരണസേനയും പ്രദേശം സന്ദര്‍ശിച്ചു.
റോഡിനു മുകൾ വശത്തായി 30 മീറ്റർ ദൂരത്തിലാണ് നീങ്ങിയത്. കൂറ്റൻ പാറയുടെ ഒരു ഭാഗം മരത്തിൽ തങ്ങിനിൽക്കുകയാണ്. കല്ലട്ടി റോഡിലും രാവിലെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കല്ലട്ടി റോഡും സ്തംഭിച്ചതോടെ ചരക്ക് ഗതാഗതം നടക്കാതെ വരുമോ എന്നും ആശങ്കയുണ്ട്.










0 comments