ad
Deshabhimani

ഊട്ടി പുഷ്മേള മെയ് 18 മുതൽ

flower show
വെബ് ഡെസ്ക്

Published on May 16, 2026, 11:02 AM | 1 min read

ഊട്ടി: പ്രശസ്തമായ ഊട്ടി പുഷ്പമേളയുടെ 128-ാം പതിപ്പിന് മെയ് 18 ന് തുടക്കമാവും. ഇത്തവണ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വർഷവും വേനൽ അവധിക്കാലത്ത് പത്തുദിവസമാണ് മേള.


ഊട്ടി ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പ്രദർശനം മെയ് 28 വരെ തുടരും. ലക്ഷക്കണക്കിന് വൈവിധ്യമാര്‍ന്ന പൂക്കളുടെ മേള സുഗന്ധവും വര്‍ണ്ണവുമായി സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കും.


"പുഷ്പോത്സവത്തിനായി ആയിരക്കണക്കിന് പുഷ്പങ്ങൾ ഇതിനകം വിരിഞ്ഞുകഴിഞ്ഞു. പ്രദർശനത്തിനായി പുഷ്പക്രമീകരണങ്ങളും ഒരുക്കുന്നതായി നീലഗിരി ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തനേരു പറഞ്ഞു. ഊട്ടി റോസ് ഷോയും ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. റോസ് ഷോ മെയ് 18 വരെ നീണ്ടുനിൽക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home