ad
Deshabhimani

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു; ഒരാളെ കാണാതായി

മുങ്ങിത്താഴ്‌ന്ന്‌ പെൺകുട്ടി..

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 07, 2026, 09:11 AM | 1 min read

ഝാൻസി : ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശ്രാവൺ തിവാരി(19), ശൗര്യ ചന്ദ്ര (18), ആതിഫ് മൻസൂരി (19), വോദാൻഷ് യാദവ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.


അത്തൗഡ്‌ന ഗ്രാമത്തിനടുത്തുള്ള ഗാരിയ അണക്കെട്ടിൽ പിക്നിക്കിനായി എത്തിയ നാല് ഇന്റർ കോളേജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. റാക്‌സ പ്രദേശത്ത് കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. വിദ്യാർഥികൾ ഒരു ചെറിയ ബോട്ടിൽ കയറി ഫോട്ടോയെടുക്കുന്നതിനിടെ ബോട്ട് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നാലുപേരും മുങ്ങിപ്പോയി. വിദ്യാർഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ബോട്ട്മാൻ ശ്രാവണിനെയും ശൗര്യ ചന്ദ്രയെയും രക്ഷപ്പെടുത്തി.


നാഗ്ര നിവാസിയായ ആതിഫ് മൻസൂരിയുടെ (19) മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക മുങ്ങൽ വിദഗ്ധരും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്ന് പുറത്തെടുത്തതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗോപേഷ് തിവാരി പറഞ്ഞു. സിപ്രി ബസാർ പ്രദേശത്തെ പ്രേംഗഞ്ചിൽ താമസിക്കുന്ന വേദാൻഷ് യാദവിനെയാണ് കാണാതായത്. വേദാൻഷിനായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും സർക്കിൾ ഓഫീസർ (സദർ) രാംവീർ സിംഗ് പറഞ്ഞു. ഞായറാഴ്ച രാത്രി വൈകിയും പ്രാദേശിക മുങ്ങൽ വിദഗ്ധരുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home