ട്രാക്കിൽ നിന്ന് റീൽ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് പതിനഞ്ചുകാരൻ മരിച്ചു | Video

Screengrab
ഭുവനേശ്വർ: റെയിൽവെ ട്രാക്കിൽ നിന്ന് റീൽ ചീത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി പതിനഞ്ചുവയസുകാരൻ മരിച്ചു. ഒഡീഷയിലെ പുരിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മംഗലാഘട്ട് സ്വദേശി വിശ്വജിത് സഹുവാണ് മരിച്ചത്.
അമ്മയ്ക്കൊപ്പം ചൊവ്വാഴ്ച രാവിലെ ദക്ഷിണകാളി ക്ഷേത്രത്തില്‍ ദർശനത്തിനായി പോയതായിരുന്നു വിശ്വജിത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജാനക്ദേവ്‍പൂർ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിലിറങ്ങി ട്രെയിൻ വരുന്നത് ചീത്രീകരിച്ചു. ഇതിനിടെ പാഞ്ഞെത്തിയ ട്രെയിൻ ഇടിക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
വിശ്വജിത് ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെയിൽവെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനാണ് റീൽ ചിത്രീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.









0 comments