ad
Deshabhimani

ഒഡീഷയിൽ ശൈശവ വിവാഹം കൂടുന്നു; ദിവസേന രജിസ്റ്റർ ചെയ്യുന്നത്‌ മൂന്ന്‌ കേസുകളെന്ന്‌ റിപ്പോർട്ട്‌

child marriage
വെബ് ഡെസ്ക്

Published on Mar 22, 2025, 03:53 PM | 1 min read

ഭുവനേശ്വർ: ഒഡീഷയിൽ ദിവസവും മൂന്ന് ശൈശവ വിവാഹം റിപ്പോർട്ട് ചെയ്യുന്നതായി സർക്കാർ കണക്കുകൾ. കഴിഞ്ഞ ആറ് വർഷത്തിനിടെ ഒഡീഷയിൽ ദിവസവും കുറഞ്ഞത് മൂന്ന് ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നാണ്‌ സർക്കാർ കണക്കുകൾ പറയുന്നത്‌.


ഗോത്ര ആചാരങ്ങൾ, സ്ത്രീധനം, തൊഴിലാളി കുടുംബങ്ങളുടെ കുടിയേറ്റം, പെൺമക്കൾ ഒളിച്ചോടുമോ എന്ന മാതാപിതാക്കളുടെ ഭയം എന്നിവയാണ് ശൈശവ വിവാഹങ്ങളുടെ കാരണമായി പറയപ്പെടുന്നത്‌. 2019 മുതൽ 2025 ഫെബ്രുവരി വരെ ഒഡീഷയിലുടനീളം 8,159 ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ്‌ കണക്കുകൾ വെളിപ്പെടുത്തുന്നത്‌. അതിൽ 1,347 കേസുകൾ നബരംഗ്പൂരിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആറുവർഷത്തിനിടയിൽ ഒഡീഷയിലെ 30 ജില്ലകളിൽ ഏറ്റവും കൂടുതൽ ശൈശവവിവാഹം നബരംഗ്പൂരിലാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌.


ശൈശവ വിവാഹത്തിൽ രണ്ടാം സ്ഥാനത്ത്‌ ഗഞ്ചം ജില്ലയാണ്‌. 966 കേസുകളാണ്‌ ഇവിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. അതിനു തൊട്ടുതാഴെ 636 കേസുകൾ രജിസ്റ്റർ ചെയ്‌ത്‌ കോരാപുട്ട മൂന്നാം സ്ഥാനത്തും. മയൂർഭഞ്ച് (594), റായഗഡ (408), ബാലസോർ (361), കിയോഞ്ജർ (328), കാണ്ഡമാൽ (308), നയാഗർ (308) എന്നിങ്ങയൊണ്‌ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ശൈശവവിവാഹത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ. കഴിഞ്ഞ ആറ് വർഷത്തിനിടെ ജാർസുഗുഡ ജില്ലയിലാണ്‌ ഏറ്റവും കുറവ്‌ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. 57 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌.


ശൈശവ വിവാഹങ്ങൾക്കൊപ്പം ബാലവേലയും ഒഡീഷ നേരിടുന്നുണ്ട്‌. 2019 മുതൽ 2025 ഫെബ്രുവരി വരെ ബാലവേല ചെയ്‌തിരുന്ന 328 കുട്ടികളെയാണ്‌ രക്ഷപ്പെടുത്തിയിരിക്കുന്നത്‌. കുട്ടികളെക്കൊണ്ട്‌ ജോലിചെയ്യിപ്പിക്കുന്നവർക്കെതിരെ 1986 ലെ ബാലവേല (നിരോധന & നിയന്ത്രണ) നിയമപ്രകാരം ഇതുവരെ 159 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home