Deshabhimani

കഴിക്കാൻ അരിയില്ല; ഭക്ഷ്യധാന്യങ്ങള്‍ എഥനോളാവുന്നു , പാവപ്പെട്ടവന്‍റെ അന്നം മുട്ടുന്നു

ethanol.
വെബ് ഡെസ്ക്

Published on Nov 13, 2026, 05:07 PM | 1 min read

ന്യൂഡൽഹി : പഞ്ചസാരയ്ക്ക് പിന്നാലെ പാവപ്പെട്ടവന്‍റെ അരിയിലും പിടിമുറുക്കി കേന്ദ്ര സർക്കാർ. എഥനോൾ ഉത്പാദനത്തിന് മുൻതൂക്കം നല്‍കുന്ന കേന്ദ്രം നീക്കം കാരണം രാജ്യത്ത് അരി വില കുത്തനെ ഉയരുകയും അരിക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നു. പാവപ്പെട്ടവന്‍റെ അന്നമായ റേഷൻ അരിയിലെ നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു.

അരിവില 20 ശതമാനം മുതൽ 30 ശതമാനം വരെ ഉയർന്നുനിൽക്കുമ്പോഴും എഥനോൾ നിർമിക്കാൻ കൂടുതൽ അരി ഉപയോഗിക്കാനാണ് തീരുമാനം. പൊതുവിതരണത്തിനായി നൽകുന്ന റേഷൻ അരിയിലെ അടക്കം നുറുക്കരിയുടെ സാന്നിധ്യം 16 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്ക് കുറയ്ക്കാനും മില്ലുകളിൽ നിന്നുള്ള നുറുക്കരി എഥനോൾ നിർമ്മാണത്തിനായി ശേഖരിക്കാനും ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. അരി, നെല്ല് വ്യാപാരികൾ അവരുടെ സ്റ്റോക്ക് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. എഥനോൾ നിർമാണത്തിനായാണ് കൂടുതൽ നുറുക്കരി സംഭരിക്കുന്നത്.


പെട്രോളിൽ എഥനോൾ കലർത്തുന്നതിനായി വൻ തോതിൽ ഭക്ഷ്യ ധാന്യങ്ങൾ ഉപയോഗിക്കുകയാണ്. ചോളം, കരിമ്പ്, ഗോതമ്പ്, അരി, എന്നിവയാണ് എഥനോൾ ഉത്പാദനത്തിനുപയോ​ഗിക്കുന്ന പ്രധാന ഭക്ഷ്യ ഉത്പന്നങ്ങൾ. ഇന്ധന നിർമ്മാണത്തിനായി വൻ തോതിൽ ഭക്ഷ്യ ധാന്യങ്ങൾ മാറ്റുന്നതിലൂടെ സാധാരണക്കാരുടെ വയറ്റത്തടിക്കുകയാണ് കേന്ദ്രം. നിലവിൽ വിപണിയിൽ അരിവില റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇനിയും അരിയുടെ ലഭ്യത കുറയുമ്പോൾ വില ഇരട്ടിയാകും. സാധാരണക്കാരന് വാങ്ങാൻ കഴിയുന്നതിലും അപ്പുറത്തേക്ക് അരി വില കുതിച്ചുയരും. തുടർന്ന് കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് രാജ്യത്തെ ജനങ്ങൾ ചെന്നെത്തുന്നു.


സ്വകാര്യ കമ്പനികൾക്ക് ലാഭം കൊയ്യാനുള്ള നീക്കത്തിൽ പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറയാനാണ് സാധ്യത. സംസ്ഥാനത്തും ഇത് നടപ്പിലാക്കാൻ സപ്ലൈകോ നീക്കങ്ങൾ തുടങ്ങി. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മിൽസ് അസോസിയേഷൻ പറയുന്നു. അരിയുടെ ഗുണ നിലവാരം കൂട്ടുന്നതിനാണ് പുതിയ മാറ്റം എന്നാണ് പൊതുവിതരണ മന്ത്രാലയത്തിൻ്റെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home