ഹിജാബ്, ബുർഖ, മാസ്ക് എന്നിവ ധരിച്ചവർക്ക് പ്രവേശനമില്ലെന്ന് ബിഹാറിലെ ജ്വല്ലറി ഉടമകൾ

പ്രതീകാത്മക ചിത്രം
പട്ന: ഹിജാബ്, ബുർഖ, മാസ്ക് അല്ലെങ്കിൽ ഹെൽമെറ്റ് എന്നിവ ധരിച്ചവർക്ക് പ്രവേശനമില്ലെന്ന് ബിഹാറിലെ ജ്വല്ലറി ഉടമകൾ. മുഖം പൂർണ്ണമായോ ഭാഗികമായോ മറച്ച ഉപഭോക്താക്കൾക്ക് പ്രവേശനം നിഷേധിക്കാനാണ് ബീഹാറിലുടനീളമുള്ള ജ്വല്ലറികളിലെ തീരുമാനം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഈ നീക്കം ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
ജ്വല്ലറികളിൽ മോഷണവും കവർച്ചയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടിയായി ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിർദ്ദേശപ്രകാരം എടുത്ത തീരുമാനമെന്നാണ് റിപ്പോർട്ട്. ജനുവരി 8 മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരും. കടയുടമകൾ ഇതിനകം തന്നെ അവരുടെ കടകൾക്ക് പുറത്ത് "പ്രവേശനമില്ല" എന്ന അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഈ നീക്കം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധവുമാണെന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനായുള്ള ഒരു വ്യക്തിയുടെ മൗലികാവകാശത്തെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണിതെന്ന് ആർജെഡി സംസ്ഥാന വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. ബിജെപിയും ആർഎസ്എസും നീക്കത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.










0 comments