ad
Deshabhimani

നിതി ആയോഗ്‌ റിപ്പോർട്ട്‌

print edition 10 വർഷം; രാജ്യത്ത് പൂട്ടിയത് ഒരു ലക്ഷത്തോളം സ്‍കൂള്‍

school students 1.jpg

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 09, 2026, 12:00 AM | 2 min read

ന്യൂഡൽഹി: മോദി ഭരണത്തിൽ രാജ്യത്ത്‌ ഒരുലക്ഷത്തോളം സർക്കാർ സ്‌കൂളുകൾ പൂട്ടിയതായി നിതി ആയോഗ്‌ റിപ്പോർട്ട്‌. വിദ്യാർഥികളുടെ എണ്ണം കുറ‍ഞ്ഞു. സ്വകാര്യ സ്‌ക‍ൂളുകളുടെ എണ്ണത്തിൽ വൻവർധനയുണ്ടായി. 2014–15ൽ 11.07 ലക്ഷം സർക്കാർ സ്‌ക‍ൂളുകൾ ഉണ്ടായിരുന്നത്‌ 2024–25ൽ 10.13 ലക്ഷമായി കുറഞ്ഞു. 10 വർഷംമുമ്പ്‌ ആകെ സ്‌കൂളുകളുടെ 73 ശതമാനവും സർക്കാർ ഉടമസ്ഥതയിലായിരുന്നെങ്കിൽ 2025ൽ അത്‌ 68.9 ശതമാനമായി കുറഞ്ഞു. എയ്‌ഡഡ്‌ സ്‌ക‍‍‍ൂളുകളിലും കുറവുണ്ടായി.


2014–15ൽ 0.83 ലക്ഷം(ആകെ സ്‌കൂളുകളുടെ 5.5 ശതമാനം) എയ്‌ഡഡ്‌ സ്‌കൂളുകളുണ്ടായത്‌ 2024–25ൽ 0.79 ലക്ഷമായി (5.4 ശതമാനം) കുറഞ്ഞു. 2014–15ൽ ആകെ 15.16 ലക്ഷം സ്‌കൂളുകളുകളാണ്‌ രാജ്യത്ത്‌ പ്രവർത്തിച്ചിരുന്നത്‌. 10 വർഷം കഴിഞ്ഞപ്പോൾ ഇത്‌ 14.71 ലക്ഷമായി. സ്വകാര്യ സ്‌ക‍ൂളുകളുടെ എണ്ണത്തിൽ നാല്‌ ശതമാനത്തിന്റെ വർധനയാണുണ്ടായത്‌. 2014-–15ലെ 2.88 ലക്ഷത്തിൽനിന്ന്‌ (19 ശതമാനം) സ്വകാര്യ സ്‌കൂളുകൾ 3.39 ലക്ഷമായി (23 ശതമാനം) വർധിച്ചു. പല സ്വകാര്യ സ്കൂളുകളിലുമുള്ളത്‌ യോഗ്യതയില്ലാത്ത അധ്യാപകരാണെന്നും റിപ്പോർട്ടിലുണ്ട്‌. ​വൈദ്യുതിയില്ലാതെ 
1.19 ലക്ഷം സ്‌കൂൾ 1.19 ലക്ഷം സ്‌കൂളുകളിൽ വൈദ്യുതിയില്ല.


98,592 സ്‌കൂളുകളിൽ ശുചിമുറിയില്ല. 61,540 ഇടത്ത്‌ ഉപയോഗയോഗ്യമായ ശുചിമുറികളും ഇല്ല. 14,505 ഇടത്ത്‌ ജലലഭ്യതയില്ല. 59,829 ഇടത്ത്‌ കൈകഴുകാനും സ‍ൗകര്യമില്ല. സർക്കാർ സെക്കൻഡറി സ്‌കൂ‍ളുകളിൽ 51.7 ശതമാനവും ലാബില്ലാതെയാണ്‌ പ്രവർത്തിക്കുന്നത്‌. പഠിപ്പിക്കാന്‍ ഒരാള്‍ മാത്രമുള്ള 1,04,125 സ്‌ക‍ൂ‍ളുണ്ട്. ബിഹാറിലാണ്‌ കൂടുതൽ അധ്യാപക ഒഴിവുള്ളത്‌– 2.08 ലക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർഥി–അധ്യാപക അനുപാതം പരിതാപകരമാണ്‌. രാജ്യത്തെ രണ്ട്‌ ശതമാനം അധ്യാപകർക്കേ ഗണിതത്തിൽ 70 ശതമാനം മാർക്ക്‌ വാങ്ങാനായുള്ള‍ൂ.


സ‍ൗകര്യങ്ങളിലും പഠനമികവിലും കേരളം മുന്നില്‍


രാജ്യത്തെ സ്‌കൂ‍ളുകളിലെ അടിസ്ഥാന സ‍ൗകര്യം‍, പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള നിതി ആയോഗ്‌ റിപ്പോർട്ടിൽ മികവുകാട്ടി കേരളം. ഇവിടെ വിദ്യാർഥി–അധ്യാപക അനുപാതം മികച്ചതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ 15,757 സ്‌കൂളുകളാണ്‌ കേരളത്തിലുള്ളത്‌. രാജ്യത്ത്‌ 64.7 ശതമാനം സ്‌ക‍‍ൂളുകളിൽ മാത്രം കംപ്യൂട്ടറുള്ളപ്പോൾ കേരളത്തിലിത്‌ 99.5 ശതമാനമാണ്‌. കേരളത്തിൽ 91.7 ശതമാനം സ്‍കൂളുകളിൽ ഇന്റർനെറ്റും 59.7 ശതമാനം സ്‍കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂമുകളുമുണ്ട്‌. ഇവയുടെ ദേശീയ ശരാശരി യഥാക്രമം 63.5 ശതമാനവും 30.6 ശതമാനവുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home