ഗോവ നൈറ്റ് ക്ലബ്ബ് തീപിടുത്തം, ലുത്ര സഹോദരങ്ങളെ ചോദ്യം ചെയ്യുന്നു

പനാജി: ഗോവയിൽ 25 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ തായ്ലൻഡിൽ ഒളിവിൽ കഴിഞ്ഞ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിന്റെ ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവരെ നാട്ടിൽ എത്തിച്ചു.
വടക്കൻ ഗോവയിലെ അർപോറയിലുള്ള നൈറ്റ്ക്ലബിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട കേസിൽ ഗോവ പോലീസ് ഇരുവരെയും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി അഞ്ജുന പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തായ്‌ലൻഡിൽ നിന്ന് നാടുകടത്തപ്പെട്ട ശേഷം ഡൽഹിയിൽ വന്നിറങ്ങിയ ഉടൻ ചൊവ്വാഴ്ച ലുത്ര സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവ പോലീസിന് രണ്ട് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു.
Related News
നിശാക്ലബിൽ തീപിടുത്തമുണ്ടായി മണിക്കൂറുകൾക്ക് ശേഷം ഡിസംബർ 7 ന് പുലർച്ചെ ഇരുവരും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇത് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും അവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനും ഇടയാക്കി.
സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഡിസംബർ 11 ന് തായ്‌ലൻഡ് അധികൃതർ ഫുക്കറ്റിൽ അവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തി.
തീപിടുത്തവുമായി ബന്ധപ്പെട്ട് അഞ്ച് മാനേജർമാരെയും സ്റ്റാഫ് അംഗങ്ങളെയും ഗോവ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.










0 comments