ad
Deshabhimani

print edition അധികാരത്തിനുവേണ്ടി പിന്നിൽനിന്ന് കുത്തി; കോൺഗ്രസിനെ
വിശ്വസിക്കരുത്: ഉദയനിധി

Udhayanidhi Stalin
വെബ് ഡെസ്ക്

Published on May 25, 2026, 12:08 AM | 1 min read

ചെന്നൈ: ഡിഎംകെ പ്രവര്‍ത്തകരുടെ വിയര്‍പ്പുകൊണ്ട് അഞ്ച് സീറ്റ് ജയിച്ച കോൺഗ്രസ് അധികാരത്തിനുവേണ്ടി പിന്നിൽനിന്ന് കുത്തിയെന്നും ഇനിയൊരിക്കിലും അവരെ വിശ്വസിക്കില്ലെന്നും തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. രാജ്യത്ത് ബിജെപി തുടര്‍ച്ചയായി വിജയിക്കുന്നതിനു കാരണം നരേന്ദ്രമോദിയോ അമിത് ഷായോ അല്ല കോൺഗ്രസാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ഡിഎംകെ യുവജനവിഭാഗം യോഗത്തിൽ ഉദയനിധി തുറന്നടിച്ചു.


"സഖ്യത്തിലുണ്ടായിരുന്ന ചില കക്ഷികള്‍ സ്റ്റാലിനെ കണ്ടശേഷമാണ് ടിവികെയ്‍ക്ക് പിന്തുണ നൽകിയത്. എന്നാൽ ഇരുപത് വര്‍ഷത്തിലേറെ നമ്മുടെ ചുമലിലേറി സഞ്ചരിച്ച കോൺഗ്രസ് പിന്നിൽനിന്ന് കുത്തി. ആരുമിത് ഒരിക്കലും മറക്കരുത്. ഭാവിയിൽ ഒരുകാലത്തും നമ്മൾ കോൺഗ്രസിനെ വിശ്വസിക്കരുത്. ഇനി ഒരിക്കലും അവരെ അടുപ്പിക്കരുത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും തമിഴ്നാട്ടിൽ ബിജെപിയെ തടയുന്നതിനുമായി പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ സ്റ്റാലിൻ ചുമലിലേറ്റി.


കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ നമ്മുടെ പ്രവര്‍ത്തകര്‍ ചോരയും വിയര്‍പ്പും ഒഴുക്കി. ഈ തെരഞ്ഞെടുപ്പിലും നമ്മളതുതന്നെ ചെയ്തു. കളത്തിലില്ലാതിരുന്ന കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചത് ഡിഎംകെ പ്രവര്‍ത്തകരുടെ കഠിനാധ്വാനംകൊണ്ടാണ്. എന്നാൽ നന്ദിപോലും പറയാതെ അവർ നമ്മളെ ഉപേക്ഷിച്ചു’– ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ടിവികെ സര്‍ക്കാരിൽ ചേര്‍ന്ന കോൺഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഉദയനിധി പറഞ്ഞു. ​






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home