ad
Deshabhimani

നേപ്പാളിൽ ആറായിരത്തിലധികം പേര്‍ കാണാമറയത്ത് തന്നെ; ഇനിയും തിരിച്ചറിയാതാവാതെ 1300 മൃതദേഹ ഭാഗങ്ങൾ

nepal victim
വെബ് ഡെസ്ക്

Published on Sep 21, 2026, 02:13 PM | 2 min read

നുവാകോട്ട്:നേപ്പാളിൽ ഹമപാതത്തിലും മിന്നൽ പ്രളയത്തിലും കാണാതായ ആറായിരത്തിൽ അധികം പേരെ കുറിച്ച് ഇനിയും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ദുരന്തത്തിന് ഇരയായതിൽ 1,450 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ മനുഷ്യ ദുരന്തത്തിന്റെ കെടുതികൾ ഏറ്റുവാങ്ങിയ ആയിരകണക്കിന് കുടുംബങ്ങൾ ഇപ്പോഴും ഉറ്റവരെ കാത്ത് നിസ്സഹായരായി തുടരുകയാണ്. കഴിഞ്ഞ മാസം 26 നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം.


ഹിമാലയ പ്രദേശത്ത് മഞ്ഞുമല കടപുഴകി നദിയിൽ വീണ് ഉണ്ടായ കുത്തൊഴുക്കിൽ നിരവധി ഗ്രാമങ്ങൾ ഇപ്പോഴും മണ്ണിനടിയിലാണ്. നൂറു കണക്കിന് കിലോമീറ്റര്‍ കുത്തിയൊഴുകുന്ന നദിയിൽ ഇനിയും തിരച്ചിൽ അസാധ്യമായി തുടരുന്നു. നേപ്പാളിന് പുറമെ തിബത്തിന്റെ ഭാഗമായ ചൈനീസ് അതിര്‍ത്തിയിൽ 500 ൽ അധികം പേരെയും കണ്ടെത്താനുണ്ട്. ഇവിടെ 43 മൃതദേഹങ്ങളാണ് വീണ്ടെടുത്തത്.


nepal2

നേപ്പാളിലെ വിവിധ ജില്ലകളിലായി 13,784 പേരെ ഇതുവരെ സുരക്ഷിതരായി രേഖപ്പെടുത്തിയിട്ടുണ്ട്. ആറായിരത്തിൽ അധികം പേരെ ഇനിയും കണ്ടെത്തണം. നദിക്കരകൾ, അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ ഇടങ്ങൾ, തകർന്ന ജലവൈദ്യുത പദ്ധതികൾ തുടങ്ങി രാജ്യത്തിനകത്തെ പ്രദേശങ്ങളിൽ തെരച്ചിൽ തുടരുകയാണ്. തകർന്ന റോഡുകളും പാലങ്ങളും കാരണം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നു. വൻ തോതിൽ മണ്ണും ചളിയും അവശിഷ്ടങ്ങളും താഴ്ന്ന പ്രദേശങ്ങളിൽ കട്ടിയായി ഒഴുകി അടിഞ്ഞ നിലയിലാണ്.


1,450 മൃതദേഹങ്ങൾ

തിരിച്ചറിയാൻ കഴിഞ്ഞത് 110


വീണ്ടെടുത്ത മൃതദേഹങ്ങൾ മിക്കവയും തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായ നിലയിലാണ്. 1,450 മൃതദേഹങ്ങൾ കണ്ടെടുത്തതിൽ

തിരിച്ചറിയാൻ കഴിഞ്ഞത് 110 എണ്ണം മാത്രമാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ശക്തിയിലുള്ള മലവെള്ളപ്പാച്ചിലിൽ കിലോമീറ്ററുകൾ ഒഴുകി ചിതറിപ്പോയ ശരീരങ്ങളാണ്. മുഖം വസ്ത്രങ്ങൾ മറ്റ് തിരിച്ചറിൽ സാധ്യതയുള്ള ഭാഗങ്ങളും ആഭരണം പോലെയുള്ള വസ്തുക്കളും എല്ലാം ചിതറി മാറി. തിരിച്ചറിയാൻ കഴിയാതായ 1300 ശരീര ഭാഗങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം സംസ്കരിച്ചു.


nepal3


വിവിധ ജില്ലകളിലെ മരണസംഖ്യ

നേപ്പാൾ പോലീസ് കണക്കുകൾ


  • ചിത്വാൻ (Chitwan): 367

  • രസുവ (Rasuwa): 236

  • നവൽപരാസി ഈസ്റ്റ് (Nawalparasi East): 232

  • നവൽപരാസി വെസ്റ്റ് (Nawalparasi West): 222

  • നുവാകോട്ട് (Nuwakot): 203

  • ഗൂർഖ (Gorkha): 79

  • ധാഡിംഗ് (Dhading): 72

  • തനാഹു (Tanahu): 38

  • കാഠ്മണ്ഡു (Kathmandu): ആശുപത്രികളിൽ ചികിത്സയിലിരുന്ന രണ്ട് പേരും മരണപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home