ഉണ്ണി മുകുന്ദൻ സംവിധായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു

കൊച്ചി : ഉണ്ണി മുകുന്ദൻ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമിക്കും. ചിത്രത്തിൽ മുകുന്ദൻ തന്നെയാണ് നായകൻ.
താരത്തിന്റെ 50-ാമത് ചിത്രം കൂടിയാണിത്. സിനിമയുടെ പേര്, മറ്റ് അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ നേതൃത്വത്തിലുള്ള പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ സഹനിർമാണ പങ്കാളി.









0 comments