ad
Deshabhimani

print edition അസമിൽ 
നെഹ്‍റുവിന്റെ 
പ്രതിമ തകര്‍ത്തു

nehru statue
വെബ് ഡെസ്ക്

Published on Feb 27, 2026, 01:15 AM | 1 min read


ദിസ്‍പുര്‍

അസമിൽ മുൻ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്‍റുവിന്റെ പ്രതിമ അജ്ഞാതരായ അക്രമികള്‍ തകര്‍ത്തു. കാച്ചര്‍ ജില്ലയിലെ പായ്‍ലപുളിലാണ് നെഹ്‍റു കോളേജിന് മുന്നിൽ 2000ത്തിൽ സ്ഥാപിച്ച 10 അടി ഉയരമുള്ള പ്രതിമ തകര്‍ത്തത്.


പ്രതിമ തനിയെ വീണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാടെന്നും എന്നാൽ ഒരു സംഘം എക്‍സകവേറ്റര്‍ ഉപയോഗിച്ച് പ്രതിമ തകര്‍ക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കേസെടുക്കാൻ തയ്യാറായതെന്നും കോൺഗ്രസ് ആരോപിച്ചു. ബിജെപി നേതാവും മന്ത്രിയുമായ കൗശിക് റായിയുടെ മണ്ഡലത്തിലാണ് സംഭവം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home