ഇന്നും പവർകട്ട്; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നില്ല

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ കേരളം ഇന്നും ഇരുട്ടിലാകും. വൈകുന്നേരം 6.15 മുതൽ 12.45വരെയുള്ള സമയത്ത് വൈദ്യുതി മുടങ്ങും എന്നാണ് അറിയിച്ചിട്ടുള്ളത്. എത്രനേരം വൈദ്യുതി മുടങ്ങും എന്നതിൽ ഒരറിയിപ്പുമില്ല.
വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് കെഎസ്ഇബിയുടെ വാദം. വായ്പ വഴിയുള്ള 200 മെഗാവാട്ട് ലഭിച്ചില്ലെന്നും പറയുന്നു. പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാനാകില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് സർക്കാർ.
മുൻദിവസങ്ങളിൽ 12.45ന് ശേഷവും വൈദ്യുതി മുടങ്ങിയിരുന്നു. കനത്ത ഉഷ്‌ണം തുടരുന്നതിനിടെ രാത്രി വൈകിയും വൈദ്യുതി മുടങ്ങുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഗ്രാമ–നഗര വ്യത്യാസമില്ലാതെ പലയിടത്തും രാത്രി ഒന്നു മുതൽ രണ്ടര മണിക്കൂർ വരെ വൈദ്യുതി നിലയ്‌ക്കുന്നു. ഇടവിട്ട് വൈദ്യുതി മുടങ്ങുന്നത് വലിയ നഷ്‌ടമാണ് കച്ചവടക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഉണ്ടാകുന്നത്. ഫ്രിജ് ഓഫാകുന്നത് മൂലം ഭക്ഷ്യവസ്‌തുക്കൾ ചീത്തയാകുന്നുണ്ടെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ തേടിയെത്തുന്നവരെ മൊബൈൽവെട്ടത്തിൽ ചികിത്സിക്കേണ്ട സ്ഥിതിയാണ് ആശുപത്രികളിൽ. കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്.









0 comments