ad
Deshabhimani

ജെയ്ഷെ ഭീകരന്‍ മസൂദ് അസറിനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്ഥാൻ

asar.png
വെബ് ഡെസ്ക്

Published on Sep 14, 2026, 05:32 PM | 1 min read

ഇസ്ലാമാബാദ് : ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഫെഡറൽ ഇൻവെസ്റ്റി​ഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളുടെ പേരുകളടങ്ങിയ പുസ്തകത്തിൽ മസൂദ് അസറിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.


അസറിനെ പിടികൂടാൻ ആവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് 70 ലക്ഷം രൂപ പാരിതേഷികം നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വർഷങ്ങളായി അസർ പാകിസ്ഥാനിലില്ലെന്നും അഫ്​ഗാനിസ്ഥാനിലേക്ക് പോയെന്നുമാണ് പാകിസ്ഥാന്റെ വാദം. 2021 ലും അസറിനെ പിടികൂടുന്നവർക്ക് പാകിസ്ഥാൻ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അൻപത് ലക്ഷം രൂപയായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്ന തുക. മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട 19 ഭീകരവാദികളുടെ പേരും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്ഐഎ) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home