ദക്ഷിണാഫ്രിക്കയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; 21 മരണം

കേപ്പ് ടൗൺ: ദക്ഷിണാഫലിക്കയിലെ കേപ്പ് ടൗണിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 21 മരണം. കേപ് ടൗണിൽ നിന്ന് ഏകദേശം 380 കിലോമീറ്റർ (236 മൈൽ) കിഴക്കായി പ്രിൻസ് ആൽബർട്ടിനും ലീയു-ഗാംകയ്ക്കും ഇടയിലാണ് സംഭവം. രണ്ടു മിനിബസ് ടാക്‌സികൾ കൂട്ടിയിടിക്കുകയും അതിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയും ചെയ്താണ് അപകടമുണ്ടായത്.
പ്രദേശത്തെ പ്രധാന പൊതുഗതാഗത മാർഗങ്ങളിലൊന്നാണ് മിനിബദ് ടാക്‌സികൾ. എന്നാൽ ഇവരുടെ വേഗക്കൂടുതൽ കാരണം പലപ്പോഴും ഇവ അപകടത്തിൽപ്പെടുന്നതും പതിവാണ്. ജനുവരിയിൽ രണ്ടു മിനിബസ് ടാക്‌സികൾ കൂട്ടിയിടിച്ച് 14 കുട്ടികളടക്കം 25 പേർ കൊല്ലപ്പെട്ടിരുന്നു.
അപകടത്തിൽ 18 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 3 പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.









0 comments