ad
Deshabhimani

നീറ്റ് തട്ടിപ്പ്: ലക്ഷങ്ങൾക്ക് ചോദ്യപ്പേപ്പർ വിറ്റു, വിദ്യാർഥികളുടെ ഭാവി തകർത്തു; 13 പേർക്കെതിരെ സിബിഐ കുറ്റപത്രം

neet suicide.

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Jul 29, 2026, 07:29 AM | 1 min read

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ ഉൾപ്പെട്ട 13 പ്രതികൾക്കെതിരെ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, ഡൽഹി റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.


പരീക്ഷയ്ക്ക് മുൻപ് പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങൾ, യഥാർത്ഥ പരീക്ഷാ പേപ്പറുമായി പൂർണമായും ഒത്തുപോകുന്നതാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ നടത്തിപ്പിലെ കേന്ദ്ര ഏജൻസികളുടെ ഗുരുതരമായ വീഴ്ചയും അഴിമതിയും തുറന്നുകാട്ടുന്നതാണ് സിബിഐയുടെ കണ്ടെത്തലുകൾ.


കോടികളുടെ അഴിമതിയാണ് നീറ്റ് പരീക്ഷയുടെ മറവിൽ നടന്നിട്ടുള്ളതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഒന്നാണെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു. ഈ ചോദ്യപ്പേപ്പറുകൾ ലക്ഷക്കണക്കിന് രൂപയ്ക്കാണ് മാഫിയ സംഘം ഉദ്യോഗാർത്ഥികൾക്ക് മറിച്ചുവിറ്റത്.


പണമുള്ളവർക്ക് മാത്രം മെഡിക്കൽ സീറ്റുകൾ ഉറപ്പാക്കുന്ന രീതിയിലായിരുന്നു തട്ടിപ്പ്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഡോ. മനോജ് ശിരൂർ, മംഗിലാൽ ബിവാൾ, മനീഷ ഹവിൽദാർ ഉൾപ്പെടെയുള്ള 13 പ്രധാന പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home