റോഡപകടത്തിൽ കൊല്ലപ്പെട്ട പശുവിന്റെ വയറ്റിൽ 10 കിലോ പ്ലാസ്റ്റിക്

പ്രതീകാത്മക ചിത്രം
ചെന്നൈ: റോഡപകടത്തിൽ കൊല്ലപ്പെട്ട പശുവിന്റെ വയറ്റിൽ നിന്നും 10 കിലോ പ്ലാസ്റ്റിക് കണ്ടെടുത്തു. തമിഴ്‌നാട് തിരുപുവനത്താണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പ്രദേശത്ത് പശു വാഹനമിടിച്ച് ചത്തത്. പോസ്റ്റ്‌മോർട്ടത്തിനിടെ പശുവിന്റെ വയറ്റിൽ നിന്ന് 10 കിലോ പ്ലാസ്റ്റിക്, സിമന്റ് ബാഗുകൾ കണ്ടെത്തിയതായി മൃഗസംരക്ഷണ, വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പശുക്കൾ തുറസ്സായ സ്ഥലങ്ങളിൽ മേയുമ്പോൾ പ്രദേശത്ത് ഉപേക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് കഴിക്കുന്നു. അത് അവയുടെ വയറ്റിൽ അടിഞ്ഞുകൂടുന്നു. മൃഗങ്ങളുടെ സുരക്ഷയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ക്യാമ്പുകൾ നടത്തുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. കന്നുകാലികളെ തൊഴുത്തിൽ സംരക്ഷിക്കണമെന്നും സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments