ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്ന് ബിജെപി


സ്വന്തം ലേഖകൻ
Published on Jul 06, 2025, 09:17 PM | 1 min read
ന്യൂഡൽഹി: ന്യൂഡൽഹി റെയിലവേ സ്‌റ്റേഷന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ചാന്ദ്‌നി ചൗക്ക് എംപി പ്രവീൺ ഖണ്ഡേൽവാൾ കേന്ദ്രസർക്കാരിന് കത്തുനൽകി. കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിനാണ് കത്തുനൽകിയത്. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകുന്നത് മുൻ പ്രധാനമന്ത്രിയും ഭാരത് രത്നയുമായ അദ്ദേഹത്തിന്റെ സ്‌മരണ അനശ്വരമാക്കുന്ന വൈകാരിക നടപടിയായിരിക്കും.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ, ബെംഗളൂരുവിലെ ക്രാന്തിവീർ സാംഗോളി റായന്ന സ്റ്റേഷൻ എന്നിവയുടെ മാതൃകയിൽ ന്യൂഡൽഹി സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ (ഡൽഹി ജംഗ്ഷൻ) പേര് മഹാരാജ അഗ്രസെൻ സറ്റേഷൻ എന്നാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖഗുപ്‌തയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
0 comments