ad
Deshabhimani

മൈസൂരുവിൽ വൻ കവർച്ച: തോക്കിൻമുനയിൽ ജ്വല്ലറി ഉടമയെ കെട്ടിയിട്ട് കവർന്നത് കോടികളുടെ സ്വർണം

Mysore robbery.jpg
വെബ് ഡെസ്ക്

Published on Dec 29, 2025, 07:53 PM | 1 min read


മൈസൂരു: കർണാടകയിലെ മൈസൂരുവിൽ സിദ്ധാർത്ഥ നഗറിലെ ജുവലറിയിൽ തോക്കിൻമുനയിൽ വൻ കവർച്ച. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ സ്‌കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.


പൊലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയതെന്നാണ് പ്രാഥമിക വിവരം. പരിശോധനയ്ക്കെന്ന വ്യാജേന വാതിൽ തുറപ്പിച്ച സംഘം അകത്തുകയറിയ ഉടൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.


ജ്വല്ലറി ഉടമയെയും മറ്റുള്ളവരെയും കെട്ടിയിട്ട ശേഷം അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും വിലപിടിപ്പുള്ള വജ്രങ്ങളും കവർന്നു. ഏകദേശം അഞ്ച് കോടിയിലധികം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്.


മൈസൂരു സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


അന്തർസംസ്ഥാന കവർച്ചാ സംഘമാണോ ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home