ad
Deshabhimani

എട്ട് മാസം ​ഗർഭിണിയായ യുവതിയെ വെട്ടിക്കൊന്നു; സാക്ഷിയായത് അഞ്ചും ഏഴും വയസുള്ള മക്കൾ

murderd
വെബ് ഡെസ്ക്

Published on Jul 27, 2026, 06:33 AM | 1 min read

ലക്നൗ: കുട്ടികളുടെ മുന്നിലിട്ട് ഗർഭണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. അഞ്ചും രണ്ടും വയസ് പ്രായമുള്ള കുഞ്ഞുങ്ങളുടെ മുന്നിൽവച്ചാണ് ഭർത്താവ് ഭാര്യയെ അരിവാൾ കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം.


അരിവാൾ കൊണ്ട് ആവർത്തിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് എട്ട് മാസം ​ഗർഭിണിയായ യുവതിയെ കൊന്നത്.അഞ്ച് വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹനീഫ് മൺസൂരിയെ പൊലീസ് അറസ്റ്റ് ചെയ്തു.


മഹോബയിലെ പൻവാരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരി ​ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്. കടുത്ത മദ്യപാനിയും ചൂതുകളിക്കാരനുമായിരുന്ന മൺസൂരി സംഭവ ദിവസം അമിതമായി മദ്യപിച്ച് വീട്ടിലെത്തുകയും വീണ്ടും കുടിക്കാൻ തുടങ്ങവെ ഭാര്യ മനീഷ തടുക്കാൻ ശ്രമിക്കുകയുമായിരുന്നു.


തുടർ‌ന്ന് മൺസൂരി അരിവാളെടുത്ത് വെട്ടിക്കൊല്ലുകായിരുന്നു. മൺസൂരി ചൂതുകളിച്ച് ഭൂമി മുഴുവൻ നശിപ്പിച്ചുവെന്നും നാട്ടുകാർ പറഞ്ഞു.ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home