ad
Deshabhimani

​ഗ്യാനേഷ് കുമാറിന്റെ രാജി

സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്; ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് ദീപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Sep 28, 2026, 09:46 AM | 1 min read

മുംബൈ : രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത ​മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. മുംബൈയിൽ ശിവാജി പാർക്കിൽ ഒക്ടോബർ 2ന് നടത്താനിരുന്ന റാലിക്കാണ് മുംബൈ പൊലീസ് അനുമതി നിഷേധിച്ചത്.


പാർക്കിൽ പ്രതിഷേധത്തിന് അനുമതി നൽകാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ ‘ജയിൽ ഭരോ’ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു അറിയിച്ചു.


പൊതുയോ​ഗത്തിന് അനുമതി നേടിയ സിജെപി നേതാവ് അജിങ്ക്യ ഷിൻഡെയോട് മുംബൈ നഗരത്തിലെ മറ്റൊരു വേദി കണ്ടെത്തി അനുമതി തേടാനാണ് മുംബൈ പൊലീസ് ആവശ്യപ്പെട്ടത്. ​ഗ്യാനേഷ് കുമാർ രാജി വച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപകമായി സമരം ആരംഭിക്കുമെന്ന് സിജെപി മുമ്പ് വ്യക്തമാക്കിയിരുന്നു.


​മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ​ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമീഷനിലെ മറ്റ് അം​ഗങ്ങളുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാജി ആവശ്യം ഉയർ‌ത്തി ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home