Deshabhimani

"ചികിത്സ നൽകിയില്ല, ഭീഷണിപ്പെടുത്തി": പടക്കം പൊട്ടിത്തെറിച്ച് മകൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ അമ്മ

delhi.
വെബ് ഡെസ്ക്

Published on Nov 09, 2026, 04:11 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ പടക്കം പൊട്ടിത്തെറിച്ച് 10 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് മാതാവ് രംഗത്ത്. കുട്ടിയ്ക്ക് ആശുപത്രി അധികൃതർ സമയബന്ധിതമായി ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച അമ്മ അഞ്ജലി, സംഭവത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ടു.


"മകൻ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ പുറകിൽ നിന്ന് വന്ന പടക്കം അവന്റെ നെഞ്ചിൽ വന്നു പതിക്കുകയായിരുന്നു. അത് അവന്റെ ശരീരത്തെയും ആന്തിരിക അവയവത്തേയും തകർത്തു. ആശുപത്രിയിൽ എത്തിക്കുമ്പോഴും അവന് ശ്വാസമുണ്ടായിരുന്നു. എന്നാൽ അവിടെവെച്ച് ശരിയായ രീതിയിൽ ചികിത്സ നൽകിയില്ലെന്നു മാത്രമല്ല, പേടിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് അവർ ശ്രമിച്ചത്. എനിക്ക് നീതി വേണം"- അമ്മ അഞ്ജലി പറഞ്ഞു.


കുട്ടിയുടെ കയ്യിലിരുന്ന് പടക്കം പൊട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. അപകടത്തിന് കാരണമായ സ്ഫോടകവസ്തു ഏതാണെന്നും സംഭവത്തിന്റെ സാഹചര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home