മ്യാൻമറിലെ സായുധ പരിശീലന കേസ്: അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്കിന് ജാമ്യം അനുവദിച്ച് കോടതി

മാത്യു വാൻഡൈക്ക്
ന്യൂഡൽഹി: മ്യാൻമറിലെ സായുധ സംഘങ്ങൾക്ക് ആയുധ പരിശീലനം നൽകിയെന്ന കേസിൽ അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു ആരൺ വാൻഡൈക്കിന് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാൻ എൻഐഎയ്ക്ക് സാധിക്കാത്തതിനെത്തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇതേ കേസിൽ അറസ്റ്റിലായ ആറ് യുക്രേനിയൻ പൗരന്മാരും സമാനമായ വ്യവസ്ഥകളിൽ ജാമ്യത്തിന് അർഹരാണെന്ന് കോടതി വ്യക്തമാക്കി.
2026 മാർച്ചിലാണ് വാൻഡൈക്കും ആറ് യുക്രേനിയൻ പൗരന്മാരും അറസ്റ്റിലായത്. മിസോറാം വഴി മ്യാൻമാറിലേക്ക് കടന്ന് സായുധ സംഘങ്ങൾക്ക് ആയുധങ്ങളിലും ഡ്രോൺ പ്രവർത്തനങ്ങളിലും പരിശീലനം നൽകി എന്നായിരുന്നു കേസ്.
ആദ്യം യുഎപിഎ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും, ഈ മാസം ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്മിഗ്രേഷൻ, ഫോറിനേഴ്‌സ് ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് ഉൾപ്പെടുത്തിയത്.
ഭീകരവാദ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. ലിബിയൻ ആഭ്യന്തര യുദ്ധത്തിലും വിവിധ സംഘട്ടനങ്ങളിലും പങ്കാളിയായിട്ടുള്ളയാളാണ് വാൻഡൈക്ക്









0 comments