വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം, യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: ഡൽഹി പ്രീത് വിഹാറിൽ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റം വെടിവെപ്പിൽ കലാശിച്ചു. 34 കാരനായ യുവാവ് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
വീടിനു പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പങ്കജ് നയ്യാർ (34) എന്ന യുവാവിനാണ് വെടിയേറ്റത്. പങ്കജ് നയ്യാർ (34), അദ്ദേഹത്തിന്റെ സഹോദരൻ പാരസ് എന്നിവര്‍ക്ക് നേരെ ഗൗരവ് ശർമയും എന്നയാളാണ് വെടിയുതിര്‍ത്തത്.
വണ്ടി പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച വാക്കേറ്റം ഇരു സംഘങ്ങളായി തിരിഞ്ഞുള്ള തർക്കമായി. പ്രശ്നം രൂക്ഷമായതോടെ ഗൗരവ് ശർമ വെടിയുതിർക്കുകയായിരുന്നു. പങ്കജ് നയ്യാറിന്റെ നെഞ്ചിൽ വെടിയേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ നിർമാൻ വിഹാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാർ അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചു.
സംഭവത്തിനു ശേഷം പ്രതിയും കൂട്ടാളികളും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.










0 comments