കോഴിയെ പിടിക്കാൻ വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു

FIRING WITH GUN.png
വെബ് ഡെസ്ക്

Published on Sep 26, 2025, 12:37 PM | 1 min read

കള്ളക്കുറിച്ചി: തമിഴ്നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് വെച്ച വെടിയേറ്റ് അയൽവാസി മരിച്ചു. കള്ളക്കുറിച്ചി മേൽമാത്തൂരിലാണ് സംഭവം. പ്രകാശ് എന്നയാളാണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ അണ്ണാമലൈ എന്നയാളായിരുന്നു വെടിയുതിർത്തത്.


അണ്ണാമലയുടെ മകളുടെ ഭർത്താവിന്റെ വീടാണിത്. മരുമകനുവേണ്ടി കോഴിയെ പിടിക്കാൻ വെടിവെച്ചപ്പോൾ ഉന്നം തെറ്റിയതാണെന്ന് അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home