നേവി യൂണിഫോമിൽ എത്തി അഗ്നിവീറിൽ നിന്ന് തോക്കും വെടിയുണ്ടകളും കവർന്നു

മുംബൈ: നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനമായ യൂണിഫോം ധരിച്ചെത്തിയയാൾ നേവി ഉദ്യോഗസ്ഥരുടെ പാർപ്പിട സമുച്ചയ മേഖലയിൽ കയറി ആയുധങ്ങളുമായി കടന്നു. ഇന്‍സാസ് റൈഫിളും വെടിയുണ്ടകളും നഷ്ടപ്പെട്ടു.
ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കാവല്‍ ജോലിയിലുണ്ടായിരുന്ന നാവികനെ കബളിപ്പിച്ചാണ് ആയുധം കൈവശപ്പെടുത്തിയത് എന്നാണ് റിപ്പോർട്. എപി ടവർ റഡാറിൽ വാച്ചറായി നിയോഗിക്കപ്പെട്ട 20 വയസ്സുള്ള അഗ്നിവീർ സൈനികനെയാണ് കബളിപ്പിച്ചത്.
ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാലനായ നാവികന്റെ മുന്നിൽ യൂണിഫോം ധരിച്ചെത്തി ഡ്യൂട്ടി ചെയ്ഞ്ചിന് വന്നു എന്ന് അറിയിച്ചാണ് ആയുധങ്ങൾ കൈവശപ്പെടുത്തിയത്. യുണിഫോം ഉൾപ്പെടെ കണ്ട് തോക്കും വെടിയുണ്ടകളും കൈമാറുകയും ചെയ്തു.
നാവികസേനയുടെ ക്വിക്ക് റെസ്‌പോൺസ് ടീമിലെ (ക്യുആർടി) അംഗമാണെന്ന് പരിചയപ്പെടുത്തിയാണ് അഗ്നിവീർ ആലോകിനെ വിശ്വസിപ്പിച്ചത്. തത്കാലം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് നിർദ്ദേശിച്ചു. ആലോകിനോട് തന്റെ ഹോസ്റ്റലിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. കൈവശമുണ്ടായിരുന്ന ഇൻസാസ് റൈഫിളും മൂന്ന് മാഗസിനുകളും കസ്റ്റഡിയിൽ വാങ്ങിക്കയും ചെയ്തു.
അഗ്നിവീർ കാവൽപ്പുരയിൽ വെച്ച് മറന്ന വാച്ച് തിരിച്ചെടുക്കാൻ എത്തിയപ്പോൾ കാവൽക്കാരനെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. തുടർന്ന് വിവരം അറിയിച്ചു. പരിസരങ്ങളിൽ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.
നാവികസേനയും മുംബൈ പോലീസും അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കഫെ പരേഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എടിഎസ്, മുംബൈ ക്രൈം ബ്രാഞ്ചിന്റെ സിഐയു, ലോക്കൽ പോലീസ് എന്നിവർ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് കണ്ടെത്താനും ആള്‍മാറാട്ടക്കാരനെ പിടികൂടാനുമായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ് സംഭവിച്ചത്.










0 comments