ad
Deshabhimani

മാലെഗാവ്‌ സ്‌ഫോടന കേസ്‌ പ്രതിയായിരുന്ന കേണൽ പ്രസാദ്‌ ശ്രീകാന്ത്‌ പുരോഹിതിന്‌ സ്ഥാനക്കയറ്റം നൽകി സൈന്യം

kenal purohit
avatar
സ്വന്തം ലേഖകൻ

Published on Apr 11, 2026, 10:15 PM | 1 min read

ന്യൂ‍ഡൽഹി: മാലെഗാവ്‌ സ്‌ഫോടന കേസിൽ പ്രതിയായിരുന്ന കേണൽ പ്രസാദ്‌ ശ്രീകാന്ത്‌ പുരോഹിതിന്‌ സ്ഥാനക്കയറ്റം നൽകി കരസേന. ബ്രിഗേഡിയർ റാങ്കിലേക്കാണ്‌ സ്ഥാനക്കയറ്റം. 2008ലെ സ്‌ഫോടന കേസിൽ കഴിഞ്ഞ വർഷം ജൂലൈയിലാണ്‌ ശ്രീകാന്ത്‌ കുറ്റവിമുക്തനാവുന്നത്‌.

മാർച്ച്‌ 31ന്‌ സർവീസിൽ നിന്ന്‌ ശ്രീകാന്ത്‌ വിരമിക്കേണ്ടതായിരുന്നു. എന്നാൽ കേസിലെ നീണ്ട വിചാരണ തന്റെ സർവീസിനെ ബാധിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി ശ്രീകാന്ത്‌ സൈനിക ട്രൈബ്യ‍‍ൂണലിനെ സമീപിച്ചു. തുടർന്ന്‌ ട്രൈബ്യൂ‍ണൽ വിരമിക്കൽ മരവിപ്പിച്ചു. ബ്രിഗേഡിയർ ആയി സ്ഥാനക്കയറ്റം ലഭിച്ച ശ്രീകാന്ത്‌ രണ്ടുവർഷം കൂടി സർവീസിൽ തുടരും.

മഹാരാഷ്‌ട്രയിലെ മുസ്ലീം ഭ‍‍ൂരിപക്ഷ പ്രദേശമായ മാലേഗാവിലുണ്ടായ സ്‌ഫോടനത്തിൽ ആറ്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌. ഹിന്ദുത്വ ഭീകരരായിരുന്നു സ്‌ഫോടനത്തിന്‌ പിന്നിൽ. പ്രഗ്യാ സിങ്‌ ഠാക്കൂർ, ശ്രീകാന്ത്‌ പുരോഹിത്‌ എന്നീ ഏഴ്‌ പ്രതികളെ കഴിഞ്ഞ വർഷം മുംബൈ എൻഐഎ കോടതിയാണ്‌ വെറുതെ വിട്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home