കൊളംബോയിൽ മുഴങ്ങിയ മലയാളി ശബ്ദം; പ്രേമദാസ സ്റ്റേഡിയത്തിൽ തരംഗമായി ഹനുമാൻകൈൻഡ്

കൊളംബോയിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരവേദിയെ ഇളക്കി മറിച്ച് ഹനുമാൻകൈൻഡ്. ലോകത്ത് ഏറ്റവും അധികം കാഴ്ചക്കാരുള്ള സ്പോർട്സ് പോരാട്ടത്തിനാണ് ഇന്നലെ ആർ പ്രേമദാസ സ്റ്റേഡിയം സാക്ഷിയായത്. ഇവിടെയാണ് ഒരു മലയാളി തന്റെ കൈയൊപ്പ് ചാർത്തിയത്. നീല കളറിലുള്ള ഹുഡി ധരിച്ച് ഫോർവീലറായ സൂപ്പർ ബൈക്കിലായിരുന്നു സ്റ്റേഡിയത്തിലേക്കുള്ള ഹനുമാൻകൈൻഡിൻ്റെ എൻട്രി. ഡാൻസർമാർക്കൊപ്പം തകർപ്പൻ പെർഫോമൻസ് നടത്തിയ താരം കാണികളെ അപ്പാടെ കൈയിലെടുത്തു.
2024ൽ കൽമി പുറത്തിറക്കിയ "ബിഗ് ഡോഗ്സ്" എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് മലപ്പുറം സ്വദേശിയായ ഹനുമാൻകൈൻഡ് ലോക ശ്രദ്ധയാകർഷിക്കുന്നത്.മരണക്കിണറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ റാപ് ഗാനത്തിന് യൂട്യൂബിൽ കോടിക്കണക്കിന് കാഴ്ചക്കാരാണുള്ളത്.










0 comments