കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Feb 05, 2025, 12:27 PM | 1 min read

ബം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി അനാമികയെ(19) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക രാമനഗരി ദയാനന്ദ സാഗർ കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയാണ്. ഹരഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. മരണ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.










deshabhimani section

Related News

View More
0 comments
Sort by

Home