മഹാരാഷ്ട്ര ടിഇടി ചോദ്യപേപ്പർ ചോർച്ച കേസ്; മുഖ്യ സൂത്രധാരൻ ബിഹാറിൽ പിടിയിൽ

Photo Credit:IANS
മുംബൈ: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷയിലെ (ടിഇടി) ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യ സൂത്രധാരൻ ബിജേന്ദ്ര ഗുപ്ത ബിഹാറിൽ പിടിയിൽ. മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ മഹാരാഷ്ട്ര പൊലീസാണ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ ചോദ്യക്കടത്ത് കേസുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
പ്രതിക്കായി മഹാരാഷ്ട്ര പൊലീസ് ബിഹാറിലെ വിവിധ ഇടങ്ങളിൽ നിരന്തരം റെയ്ഡുകൾ നടത്തിവരികയായിരുന്നു. ഗുപ്തയുടെ ഭാര്യ ഉൾപ്പെടെയുള്ള നിരവധി പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾ പിടിയിലാകാതെ ഒളിവിലായിരുന്നു.
തുടർന്ന് നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് ബിഹാറിൽ നിന്ന് ഇയാൾ പിടിയിലായത്. കേസിൽ പങ്കാളിയായ മറ്റൊരു പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയെ ട്രാൻസിറ്റ് റിമാൻഡിൽ മഹാരാഷ്ട്രയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ ചോദ്യക്കടത്ത് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്.










0 comments